ബജറ്റ്: നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി
സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാമത് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. അതേസമയം ഒട്ടുമിക്ക എല്ലാ സാധനങ്ങള്‍ക്കും വിലകൂടുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.
രണ്ട് വര്‍ഷത്തേയ്ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അധികം പണം കേരളത്തിന് നേടിയേ ആകൂവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പറഞ്ഞിരുന്നു. അതിനാല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടു വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.