പുസ്തകം പ്രകാശനം ചെയ്തു

കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രശ്‌നങ്ങള്‍ കൂടാതെ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകം കാര്യങ്ങള്‍ പഠിക്കാനും വിലയിരുത്താനും ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-03-03 14:55 GMT

ന്യൂഡല്‍ഹി: പി. കരുണാകരന്‍ എംപി രചിച്ച ഇന്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ മുന്‍ മന്ത്രി എംഎ ബേബി അധ്യക്ഷനായിരുന്നു. ഓംചേരി എന്‍. എന്‍. പിള്ള പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകര്‍ത്താവ് പുസ്തകം പരിചയപ്പെടുത്തി.

കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രശ്‌നങ്ങള്‍ കൂടാതെ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകം കാര്യങ്ങള്‍ പഠിക്കാനും വിലയിരുത്താനും ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ചും പാര്‍ലമെന്ററി ജനാധിപത്യം തുടരണമോയെന്നു ഒരു വിഭാഗം നിലപാടു കടുപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍.

യോഗത്തില്‍ മുന്‍ മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍, മുഹമ്മദ് സലിം എംപി, മന്ത്രിമാരായ ഇ. പി. ജയരാജന്‍, ശൈലജ ടീച്ചര്‍, ഡോ. ടി. എം. തോമസ് ഐസക്, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, പി. കെ. ശ്രീമതി ടീച്ചര്‍ എംപി, ബാബു പണിക്കര്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് തുടങ്ങിയവരും മലയാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Tags:    

Similar News