ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പിലെ സ്‌ഫോടനം; സമഗ്രാന്വേഷണം നടത്തണം: എസ്ഡിപിഐ

Update: 2019-08-04 13:25 GMT

കോഴിക്കോട്: നടുവണ്ണൂരിനടുത്ത് വാകയാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചങ്ങരത്ത് കണ്ടി സുഭാഷിന്റെ പുരയിടത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി.

നേരത്തെ പല കേസുകളിലും പ്രതിയായ സുഭാഷിനെ രക്ഷപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാനും സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും മുസ്തഫ പാലേരി ആവശ്യപ്പെട്ടു.

Tags: