തലസ്ഥാനത്ത് വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കിട്ടി, ആളെ തിരിച്ചറിഞ്ഞു

വിഴിഞ്ഞം തീരത്ത് ഇന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ഉസ്മാന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

Update: 2022-09-09 15:21 GMT

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം തീരത്ത് ഇന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ഉസ്മാന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അപകടത്തില്‍പ്പെട്ട വള്ളത്തിന്റെ ഉടമ കഹാറിന്റെ മകനാണ് ഉസ്മാന്‍. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ തിരിച്ചറിഞ്ഞാലും സ്ഥിരീകരത്തിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലിസ് പറഞ്ഞു.

അപകടത്തില്‍ കാണായ ഉസ്മാന്റെ സഹോദരന്‍ അബ്ദുസ്സമദിനായി തിരിച്ചല്‍ തുടരുകയാണ്. ഇന്നലെയും കടലില്‍ നിന്നും ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇത് കാണാതായ മറ്റോരാളായ സമദിന്റേതാണെന്ന് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനും ശാത്രീയപരിശോധന നടത്തും. പെരുമാതുറയില്‍ ഇന്നും മത്സ്യതൊഴിലാളികളും പോലിസ് ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.

Tags: