എസ് ഡിപിഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപിക്കാര്‍ക്ക് തടവും പിഴയും

2016 സെപ്തംബര്‍ ആറിന് രാത്രി 9നാണ് കേസിനാസ്പദമായ സംഭവം

Update: 2019-06-27 15:22 GMT

തലശ്ശേരി: എസ് ഡിപിഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്ന് ബിജെപി പ്രവര്‍ത്തകരെ അഞ്ചുവര്‍ഷം കഠിന തടവിനും 45,000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഒന്നാംപ്രതി പുന്നോല്‍ കുറിച്ചിയില്‍ കുമാരന്റവിടെ വീട്ടില്‍ ഉത്തമന്‍ എന്ന ജിതേഷ്(29), മൂന്നാംപ്രതി പരിമഠത്തെ പഴയകത്ത് വീട്ടില്‍ പി സുരേഷ് (23), നാലാം പ്രതി പുന്നോല്‍ കുറിച്ചിയില്‍ ബീച്ച് റോഡില്‍ അയ്യത്താന്റവിടെ വീട്ടില്‍ എ സതീശന്‍(29) എന്നിവരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കേസിലെ രണ്ടാം പ്രതി പിച്ചന്റവിടെ ബിജോയ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡര്‍ അഡ്വ. സി കെ രാമചന്ദ്രന്‍ ഹാജരായി.

    2016 സെപ്തംബര്‍ ആറിന് രാത്രി 9നാണ് കേസിനാസ്പദമായ സംഭവം. പുന്നോല്‍ ഹുസ്സന്‍മൊട്ടയില്‍ താമസിക്കുന്ന അയിക്കാന്‍ കുന്നുമ്മതല്‍ സക്കീര്‍ ഹുസയ്‌നെ രാഷട്രീയ വിരോധം കാരണം പ്രതികള്‍ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച് വധിക്കാന്‍ ശ്രമിക്കുകയും സുഹൃത്തുക്കളായ പള്ളിപ്പുറത്ത് അബ്ദുല്ല, ഫാത്തിമ മന്‍സിലില്‍ സി കെ മഹ്‌റൂഫ് എന്നിവരെ ആക്രമിക്കുകയും ചെയ്‌തെന്നാണു പരാതി.




Tags:    

Similar News