ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ്

തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-09-15 09:27 GMT

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൃഷ്ണദാസ് തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് കൃഷ്ണദാസ് പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലും ബിജെപി പ്രതിഷേധപരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു. 

Tags:    

Similar News