ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരേ കേസ്

തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യൂ ട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്‌തെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി.

Update: 2020-11-13 01:30 GMT

തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരേ പോലിസ് കേസെടുത്തു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യൂ ട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്‌തെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലിസാണ് ശാന്തിവിള ദിനേശിനെതിരേ കേസെടുത്തത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസിന് കൈമാറും. നേരത്തെ, ശാന്തിവിള ദിനേശനെതിരേ ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ പലതവണ അധിക്ഷേപിക്കുന്നതായി ഭാഗ്യലക്ഷ്മി പരാതിയില്‍ ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപിച്ച് മറ്റൊരു യൂട്യൂബറായ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഹൈക്കോടതിയുടെ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.

Tags: