കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

പശ്ചിമബംഗാള്‍ മേദിനിപ്പൂര്‍ ഈസ്റ്റ് ജില്ലയില്‍ നദേന്ദ്രനാഥ് മൊണ്ടാല്‍ മകന്‍ തപന്‍ മൊണ്ടാല്‍, പശ്ചിമബംഗാള്‍ ജാതിഹാനി വില്ലേജില്‍ ജലദര്‍ മൊണ്ടാല്‍ മകന്‍ ദീപക് മൊണ്ടാല്‍ എന്നിവരാണ് പിടിയിലായത്.

Update: 2019-11-21 04:43 GMT

പരപ്പനങ്ങാടി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദും സംഘവും തിരൂരങ്ങാടി പോലിസുമായി നടത്തിയ സംയുക്ത റെയ്ഡില്‍ 140 പൊതി (280 ഗ്രാം) കഞ്ചാവുമായി രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായി. പശ്ചിമബംഗാള്‍ മേദിനിപ്പൂര്‍ ഈസ്റ്റ് ജില്ലയില്‍ നദേന്ദ്രനാഥ് മൊണ്ടാല്‍ മകന്‍ തപന്‍ മൊണ്ടാല്‍, പശ്ചിമബംഗാള്‍ ജാതിഹാനി വില്ലേജില്‍ ജലദര്‍ മൊണ്ടാല്‍ മകന്‍ ദീപക് മൊണ്ടാല്‍ എന്നിവരാണ് പിടിയിലായത്.

തെന്നല, വൈദ്യരങ്ങാടി ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍പരിശോധനയിലാണ് രാത്രി ഒമ്പതുമണിയോടെ ഇവര്‍ പിടിയിലായത്. ഇരുവരും ഒരുവര്‍ഷത്തോളമായി കേരളത്തില്‍ കൂലിപ്പണിക്ക് ചെയ്തുവരുന്നവരാണ്. രാത്രിയുടെ മറവില്‍ ഇരുവര്‍ക്കും കഞ്ചാവ് വില്‍പ്പനയുണ്ടെന്നാണ് നാട്ടുകാരില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. പരിശോധനാ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ പ്രവന്റിവ് ഓഫിസര്‍മാരായ വി കെ സൂരജ്, പി ബിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം കെ ഷിജിത്ത്, സി നിതിന്‍, ഡ്രൈവര്‍ ഷജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags:    

Similar News