മദ്യവില വര്‍ധനയില്‍ നിന്ന് ബിയറും വൈനും ഒഴിവാക്കി

എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ എന്ന അസംസ്‌കൃത വസ്തുവിന്റെ വിലവര്‍ധന കണക്കിലെടുത്ത് മദ്യ വില ഉയര്‍ത്തണമെന്ന ആവശ്യം വിതരണ കമ്പനികള്‍ ഉന്നയിച്ചത്.

Update: 2021-01-13 14:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തുന്നതില്‍ തീരുമാനമായി. നിലവില്‍ ബെവ്‌കോയുടെ കരാറുള്ള വിതരണക്കാര്‍ക്ക് ഏഴ് ശതമാനം വിലവര്‍ധന അനുവദിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കണമെന്നാവശ്യപ്പെട്ട് ബെവ്‌കോ വിതരണ കമ്പനികള്‍ക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം ബിയറിനും വൈനിനും വിലകൂടില്ല. ഫെബ്രുവരി ഒന്നുമുതലാണ് പുതുക്കിയ മദ്യവില നിലവില്‍ വരിക.

എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ എന്ന അസംസ്‌കൃത വസ്തുവിന്റെ വിലവര്‍ധന കണക്കിലെടുത്ത് മദ്യ വില ഉയര്‍ത്തണമെന്ന ആവശ്യം വിതരണ കമ്പനികള്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം പുതിയ ടെണ്ടര്‍ സമര്‍പ്പിച്ചെങ്കിലും കൊവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെക്കുകയായിരുന്നു. ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ അഞ്ച് ശതമാനം കുറച്ച് കരാര്‍ നല്‍കും.മദ്യത്തിന്റെ ചില്ലറ വില്‍പ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്തും.

ഏഴ് ശതമാനം വില വര്‍ധിപ്പിക്കുന്നത് 80 രൂപ മുതല്‍ 140 രൂപ വരെ വില ഉയര്‍ത്തുമെന്നാണ് നേരത്തെ ബീവറേജസ് കോര്‍പറേഷന്‍ പറഞ്ഞത്. എന്നാല്‍ ഇത് ഉപയോക്താക്കളുടെ കൈയ്യിലെത്തുമ്പോള്‍ 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിക്കാനിടയുണ്ട്.

Similar News