ബാര്‍ കോഴ: കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായ പ്രവര്‍ത്തികള്‍ക്ക് മാത്രമെ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മുന്‍കൂര്‍ അനുമതി വേണ്ടതുള്ളുവെന്നും കോഴവാങ്ങിയത് ഔദ്യോഗിക കൃത്യനിര്‍വഹണ ഭാഗമായി കരുതാനാവില്ലെന്നും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.

Update: 2019-01-17 13:52 GMT

കൊച്ചി: ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു. വിചാരണകോടതി നിര്‍ദേശ പ്രകാരം അന്വേഷണം നടത്താന്‍ തയാറാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.ഹൈക്കോടതി നിര്‍ദേശിച്ചാല്‍ വീണ്ടും അന്വേഷിക്കാമെന്നും ഇതിന് അനുമതി നല്‍കണമെന്നും വിജിലന്‍സ് കോടതിയോട് അഭ്യര്‍ഥിച്ചു.

അന്തിമ റിപോര്‍ട് പരിഗണിച്ച വിജിലന്‍സ് കോടതി മാണിക്കെതിരെ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ 2018 ലെ ഭേദഗതി പ്രകാരം പരാതിക്കാരോട് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാനായിരുന്നു നിര്‍ദേശം. എന്നാല്‍ 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ ഭേദഗതി ബാധകമല്ലെന്ന് ചൂണ്ടികാണിച്ച് ബിജു രമേശും വി എസ് അച്യുതാനന്ദനും സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായ പ്രവര്‍ത്തികള്‍ക്ക് മാത്രമെ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മുന്‍കൂര്‍ അനുമതി വേണ്ടതുള്ളുവെന്നും കോഴവാങ്ങിയത് ഔദ്യോഗിക കൃത്യനിര്‍വഹണ ഭാഗമായി കരുതാനാവില്ലെന്നും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.




Tags:    

Similar News