കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ പാലക്കാട് എസ്പിയെ ബന്ധപ്പെടണം

പാലക്കാട് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു.

Update: 2020-02-20 04:30 GMT

തിരുവനന്തപുരം: കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലിസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു.

അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മൃതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡിജിപിയും കോയമ്പത്തൂര്‍ സിറ്റി പോലിസ് കമ്മീഷണറും സംസ്ഥാന പോലിസ് മേധാവിക്ക് ഉറപ്പ് നൽകി.

അപകടവിവരം അറിഞ്ഞയുടന്‍തന്നെ സംസ്ഥാന പോലിസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന പോലിസ് മേധാവി അനുശോചനം അറിയിച്ചു.

Tags:    

Similar News