വനിതാ ഡോക്ടര്‍ക്കുനേരേ ആക്രമണം: തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു

ശനിയാഴ്ച നടന്ന സംഭവത്തിലെ പ്രതികളെ ഇതുവരെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

Update: 2019-09-17 07:01 GMT

തിരുവനന്തപുരം: വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു. ഒരുമണിക്കൂര്‍ നേരത്തേക്കായിരുന്നു ബഹിഷ്‌കരണം. പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗികളുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തിരുന്നു.

ശനിയാഴ്ച നടന്ന സംഭവത്തിലെ പ്രതികളെ ഇതുവരെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധയോഗം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം ഇ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹു, കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ.വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: