വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്ക് കല്ലേറ്; സുരക്ഷ ശക്തമാക്കി

കലക്ടറുടെ ഒദ്യോഗിക വസതിയുടെ സിറ്റൗട്ടിലേക്കും കല്ലുകളെത്തി. സംഭവസമയത്ത് തണ്ടര്‍ബോള്‍ട്ട് സൈനികരും സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നു.

Update: 2020-02-25 07:25 GMT

വയനാട്: ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഒന്നരയോടെയാണ് കല്ലേറുണ്ടായത്. സംഭവം അറിഞ്ഞതോടെ പോലിസ് സ്ഥലത്തെത്തി. വിശദമായ പരിശോധനയും അന്വേഷണവും നടക്കുകയാണ്. കല്ലേറില്‍ കലക്ടറുടെ ഔദ്യോഗിക വസതിയുടെ ഓടുകള്‍ക്കെല്ലാം കേടുപാടുണ്ടായിട്ടുണ്ട്.

കലക്ടര്‍ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് കലക്ടറും ജീവനക്കാരും എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. കാര്‍ പോര്‍ച്ചിന്റെ ഓടുകള്‍ പൊട്ടിയിട്ടുണ്ട്. കലക്ടറുടെ ഒദ്യോഗിക വസതിയുടെ സിറ്റൗട്ടിലേക്കും കല്ലുകളെത്തി. സംഭവസമയത്ത് തണ്ടര്‍ബോള്‍ട്ട് സൈനികരും സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞത് ആരെന്ന് കണ്ടെത്താനായിട്ടില്ല.

വൈത്തിരി റിസോര്‍ട്ടിലുണ്ടായ വെടിവയ്പ്പില്‍ സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെയാണ് സംഭവം എന്നതും ഗൗരവത്തോടെയാണ് പോലിസ് പരിഗണിക്കുന്നത്. 

Similar News