അത്‌ലറ്റിക്‌സ്, വോളിബോള്‍ പരിശീലനം: സായ് സെലക്ഷന്‍ ഞായറാഴ്ച

2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് അത്‌ലറ്റിക്‌സിലും 2001ന് ശേഷം ജനിച്ചവര്‍ക്ക് വോളിബാളിലും പങ്കെടുക്കാം. ദേശീയ, സംസ്ഥാനതല മല്‍സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പുറമേ, ജില്ലാതല മല്‍സരങ്ങളില്‍ മൂന്നാം സ്ഥാനമെങ്കിലും നേടിയവര്‍ക്ക് അത്‌ലറ്റിക്‌സ് സെലക്ഷനില്‍ പങ്കെടുക്കാം.

Update: 2020-02-06 12:49 GMT

കോഴിക്കോട്: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കോഴിക്കോട് കേന്ദ്രത്തിലേക്ക് അത്‌ലറ്റിക്‌സ്, വോളിബോള്‍ പരിശീലനത്തിനായി ആണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നു. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് അത്‌ലറ്റിക്‌സിലും 2001ന് ശേഷം ജനിച്ചവര്‍ക്ക് വോളിബാളിലും പങ്കെടുക്കാം. ദേശീയ, സംസ്ഥാനതല മല്‍സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പുറമേ, ജില്ലാതല മല്‍സരങ്ങളില്‍ മൂന്നാം സ്ഥാനമെങ്കിലും നേടിയവര്‍ക്ക് അത്‌ലറ്റിക്‌സ് സെലക്ഷനില്‍ പങ്കെടുക്കാം. കളി അറിയില്ലെങ്കിലും 190 സെന്റീമീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവര്‍ക്ക് വോളിബോള്‍ സെലക്ഷനില്‍ പങ്കെടുക്കാമെന്ന് സായ് സെന്റിന്റെ ചുമതലയുള്ള ടി എ അഗസ്റ്റിന്‍ അറിയിച്ചു.

അത്‌ലറ്റിക്‌സ് സെലക്ഷന്‍ ഗവ. മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കിലും വോളിബോള്‍ സെലക്ഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. ജനനതിയ്യതി, ആധാര്‍ കാര്‍ഡ്, കായികനേട്ടങ്ങളുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ ഒമ്പത് മണിക്ക് സെലക്ഷന്‍ ഗ്രൗണ്ടുകളിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496838011 (അത്‌ലറ്റിക്‌സ്), 9447016448, 8921533810 (വോളിബോള്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

എഫ്‌സി കേരള സെലക്ഷന്‍

കോഴിക്കോട്: പ്രഫഷനല്‍ ഫുട്‌ബോള്‍ ക്ലബ്ബായ എഫ്‌സി കേരളയുടെ അണ്ടര്‍ 13, 15 ഐ ലീഗ് ടീമുകളിലേക്കുള്ള ഓപണ്‍ സെലക്ഷന്‍ ട്രയല്‍സ് ഈമാസം ഒമ്പതിന് രാവിലെ 7.30 മുതല്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് മൈതാനത്ത് നടക്കും. 2005, 2006, 2007, 2008 വര്‍ഷങ്ങളില്‍ ജനിച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള കളിക്കാര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846761271, 9847498249. 

Tags: