അതിരപ്പിള്ളി പദ്ധതി: ഇടതു സര്‍ക്കാര്‍ നിലപാട് വാഗ്ദാന ലംഘനവും വഞ്ചനയും-വെല്‍ഫെയര്‍ പാര്‍ട്ടി

പദ്ധതി നടപ്പാക്കിയാല്‍ 200 ഹെക്ടര്‍ വനം സമ്പൂര്‍ണമായി നശിക്കുകയും ജൈവിക വ്യവസ്ഥ തകിടം മറിയുകയും ചെയ്യും

Update: 2020-06-10 13:04 GMT

തിരുവനന്തപുരം: അതിരപ്പിള്ളി കേന്ദ്രാനുമതിക്കുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ കെഎസ്ഇബിക്ക് എന്‍ഒസി നല്‍കിയത് വാഗ്ദാന ലംഘനവും വഞ്ചനയുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പരിസ്ഥിതി പ്രവര്‍ത്തകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണമുന്നണിയില്‍ പെട്ട സിപിഐയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് 2018 ജൂലൈയില്‍ വൈദ്യുതി മന്ത്രി എം എം മണി നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കാതിരുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അതുകൊണ്ട് പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ടുപോവുകയാണ്. 2017ല്‍ അവസാനിച്ച കേന്ദ്രാനുമതി വീണ്ടും ലഭിക്കാന്‍ കെഎസ്ഇബിക്ക് കേരള സര്‍ക്കാരിന്റെ എന്‍ഒസി ആവശ്യമാണ്. അതാണിപ്പോള്‍ സര്‍ക്കാര്‍ നല്‍കിയത്.   

    പദ്ധതി നടപ്പാക്കിയാല്‍ 200 ഹെക്ടര്‍ വനം സമ്പൂര്‍ണമായി നശിക്കുകയും ജൈവിക വ്യവസ്ഥ തകിടം മറിയുകയും ചെയ്യും. പ്രളയമടക്കം വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടുന്ന കേരളത്തിന് ഇനിയും വലിയ ആഘാതമായിരിക്കും പദ്ധതി നല്‍കുക. പദ്ധതിയില്‍ നിന്ന് ഇടതുസര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് പദ്ധതിയെ പ്രതിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.




Tags:    

Similar News