നിയമസഭാ തിരഞ്ഞെടുപ്പ്; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും; പാര്‍ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയ്യാറെന്ന് ധര്‍മ്മജന്‍

കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലത്തിലാണ് ധര്‍മ്മജനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതെന്നാണ് സൂചന.ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ധര്‍മ്മജനുമായി പ്രാഥമിക ചര്‍ച്ച നടന്നുകഴിഞ്ഞുവെന്നാണ് വിവരം.പാര്‍ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് ധര്‍മ്മജന്‍ പറഞ്ഞു. താന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ജനങ്ങള്‍ക്ക് വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് നല്ലൊരു കാര്യമായിട്ടാണ് കരുതുന്നത്

Update: 2021-01-28 06:16 GMT

കൊച്ചി: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്രതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായി സൂചന.കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലത്തിലാണ് ധര്‍മ്മജനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതെന്നാണ് സൂചന.ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവും ധര്‍മ്മജനും തമ്മില്‍ പ്രാഥമിക ചര്‍ച്ച നടന്നുകഴിഞ്ഞുവെന്നാണ് സൂചന.

എന്നാല്‍ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ആരും താനുമായി സംസാരിച്ചിട്ടില്ലെന്ന് ധര്‍മ്മജന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.എന്നാല്‍ പാര്‍ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്നും ധര്‍മ്മജന്‍ പറഞ്ഞു. താന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ജനങ്ങള്‍ക്ക് വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് നല്ലൊരു കാര്യമായിട്ടാണ് കരുതുന്നത്.പാര്‍ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.നിലവില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബാലുശ്ശേരി. പുരുഷന്‍ കടലുണ്ടിയാണ് ഇവിടുത്തെ എംഎല്‍എ

Tags: