വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുകോടി വിലമതിക്കുന്ന എംഡിഎംഎ പിടികൂടി

Update: 2021-03-20 04:10 GMT

പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. രണ്ടുകോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തില്‍ ബംഗളൂരുവില്‍നിന്ന് വരികയായിരുന്ന യാത്രക്കാരനെ പോലിസ് അറസ്റ്റുചെയ്തു.

കഴിഞ്ഞയാഴ്ചയും വാളയാറില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്. കര്‍ണാടക സ്വദേശിയായ യുവാവിനെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Tags: