അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ്: ജനങ്ങളുടെ ആശങ്കയകറ്റണം-എസ്ഡിപിഐ

അങ്കമാലിക്കടുത്ത് കരയാംപറമ്പില്‍ നിന്ന് തുടങ്ങി 44.70 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന സമാന്തര പാതയ്ക്ക് വേണ്ടി 219 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ പോകുന്നത്.മറ്റൂര്‍,ചെങ്ങല്‍,കാഞ്ഞൂര്‍,തിരുവൈരാണിക്കുളം,മഞ്ഞപ്പെട്ടി, പൂക്കാട്ടുപടി,കിഴക്കമ്പലം,കൊച്ചിന്‍ റിഫൈനറി,തൃപ്പൂണിത്തുറ,മരട് എന്നീ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കുണ്ടന്നൂരില്‍ എത്തിച്ചേരുന്നത്

Update: 2021-07-12 11:03 GMT

കൊച്ചി:സേലം-കൊച്ചി ദേശീയപാത വികസനത്തിന്റെ ഭാഗമായി അങ്കമാലിയില്‍ നിന്ന് കുണ്ടന്നൂര്‍ വരെ നിര്‍മ്മിക്കുന്ന പുതിയ ബൈപാസിനെക്കുറിച്ച് ജനങ്ങള്‍ ആശങ്കയിലാണെന്നും സമാന്തരപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതി നടപ്പാക്കേണ്ടതെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.

അങ്കമാലിക്കടുത്ത് കരയാംപറമ്പില്‍ നിന്ന് തുടങ്ങി 44.70 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന സമാന്തര പാതയ്ക്ക് വേണ്ടി 219 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ പോകുന്നത്.മറ്റൂര്‍,ചെങ്ങല്‍,കാഞ്ഞൂര്‍,തിരുവൈരാണിക്കുളം,മഞ്ഞപ്പെട്ടി, പൂക്കാട്ടുപടി,കിഴക്കമ്പലം,കൊച്ചിന്‍ റിഫൈനറി,തൃപ്പൂണിത്തുറ,മരട് എന്നീ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കുണ്ടന്നൂരില്‍ എത്തിച്ചേരുന്നത്.വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡ് നിര്‍മ്മാണത്തിന് വേണ്ടി മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ ദുരവസ്ഥ ഇനിയൊരാള്‍ക്കുമുണ്ടാവരുത്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരില്‍ പലരും പുനരധിവാസമോ,മതിയായ നഷ്ടപരിഹാരമോ ലഭിക്കാതെ ഇന്നും തെരുവുകളില്‍ അലയുകയാണ്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റെടുത്ത ഇടപ്പള്ളി മൂത്തകുന്നം നാഷണല്‍ ഹൈവേ റോഡ് വികസനത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. നെടുമ്പാശ്ശേരിവിമാനത്താവളത്തിനുവേണ്ടി ഭൂമി വിട്ടു കൊടുത്തവര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലം വീണ്ടും ദേശീയപാത വികസനത്തിന് വേണ്ടി ഏറ്റെടുക്കുന്നത് ആശങ്കാജനകമാണ്. ജനവാസകേന്ദ്രങ്ങള്‍ഒഴിവാക്കിയാവണംബൈപ്പാസ്‌നിര്‍മ്മിക്കുന്നത്.പദ്ധതിയെക്കുറിച്ചുള്ളവിശദമായ രൂപരേഖ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags: