തലസ്ഥാനത്ത് നഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
എസ്എടി ആശുപത്രിയിലെ നഴ്‌സിങ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്.
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പഴയ റോഡില്‍ നഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എസ്എടി ആശുപത്രിയിലെ നഴ്‌സിങ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തായിരുന്നു സംഭവം. കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് മെഡിക്കല്‍ കോളജ് പോലിസ് പറഞ്ഞു. വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു പോലിസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.