അമ്പലവയലില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ തിരുവനന്തപുരം നേമത്തു നിന്ന് നേരത്തേ പോലിസ് പിടികൂടിയിരുന്നു

Update: 2019-08-05 15:40 GMT

കല്‍പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവാനന്ദന്‍ പിടിയില്‍. കണാടകയിലെ മധൂരിലുള്ള കൃഷിയിടത്തിലെ ഷെഡ്ഡില്‍നിന്ന് മാനന്തവാടി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനുശേഷം ഒളിവില്‍പോയ സജീവാനന്ദന്‍ ഏതാനും ദിവസങ്ങളായി മധൂരിലെ കൃഷിയിടത്തില്‍ ജോലിക്കാരനെന്ന വ്യാജേന ഒളിച്ചു കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 21നാണ് അമ്പലവയല്‍ ടൗണില്‍വച്ച് യുവാവിനും യുവതിക്കും ക്രൂരമര്‍ദ്ദനമേറ്റത്. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കണ്ടെത്തിയ പോലിസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

    കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ തിരുവനന്തപുരം നേമത്തു നിന്ന് നേരത്തേ പോലിസ് പിടികൂടിയിരുന്നു. വിജയകുമാര്‍ ലീസിനെടുത്ത് അമ്പലവയലില്‍ നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയും യുവാവും ആക്രമിക്കപ്പെട്ടത്. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലിലെത്തി ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവനന്ദന്‍ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പിന്നീട് ഇയാള്‍ ഇരുവരോടും അപമര്യാദയായി പെരുമാറി. പിന്നീട് ലോഡ്ജ് നടത്തിപ്പുകാരനായ വിജയകുമാര്‍ സജീവാനന്ദനൊപ്പെം യുവതിയെ മുറിയിലെത്തി ശല്യം ചെയ്യുകയായിരുന്നു.





Tags:    

Similar News