സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്

Update: 2020-09-11 03:15 GMT

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. തെരഞ്ഞെടുപ്പ് കമ്മിഷനെ എതിര്‍പ്പ് ഔദ്യോഗികമായി അറിയിക്കുകയാണ് സര്‍വകക്ഷി യോഗത്തിന്റെ ലക്ഷ്യം. അതേസമയം ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും നീട്ടിവക്കണമെന്ന ആവശ്യം യോഗത്തില്‍ യു.ഡി.എഫ് ഉന്നയിക്കുമെന്നാണ് സൂചന. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തു തന്നെ നടത്തണം എന്ന നിലപാടിലാണ് എല്‍.ഡി.എഫും ബി.ജെ.പിയും 

Tags:    

Similar News