ഭരണഘടന സംരക്ഷണത്തിന് സമര രംഗത്തിറങ്ങുമെന്ന് ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍

സ്വാതന്ത്ര്യ സമരത്തിനും അടിയന്തിരാവസ്ഥയ്ക്കും ശേഷം രാജ്യം അപകടകരമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും അതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് ആവശ്യമാണെന്നും സമ്മേളനം നിരീക്ഷിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ദേശീയ സമ്മേളന പ്രതിനിധികളും തെരുവില്‍ പ്രകടനം നടത്തി

Update: 2019-12-29 15:41 GMT

കൊച്ചി: ഭരണഘടന സംരക്ഷണത്തിന് മുന്നിട്ടിറങ്ങുവാന്‍ ആഹ്വാനം ചെയ്ത് കൊച്ചിയില്‍ നടന്നു വന്ന ആള്‍ ഇന്ത്യ ലോയേര്‍സ് യൂനിയന്‍ ദേശീയ സമ്മേളനം സമാപിച്ചു. സ്വാതന്ത്ര്യ സമരത്തിനും അടിയന്തിരാവസ്ഥയ്ക്കും ശേഷം രാജ്യം അപകടകരമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും അതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് ആവശ്യമാണെന്നും സമ്മേളനം നിരീക്ഷിച്ചു. സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീര്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പ്രകാശനം ചെയ്തു. കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ലക്ഷ്മി നാരായണന്‍ ഏറ്റുവാങ്ങി. എഐഎല്‍യു ജോയിന്റ് സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍, എഐഎല്‍യു അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. സൂര്യഗണേഷ്‌കുമാര്‍ സംസാരിച്ചു.

രക്ഷാധികാരിയായി ജസ്റ്റിസ് ഗോപല്‍ ഗൗഡയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബികാസ് രഞ്ജന്‍ ഭട്ടാചാര്യ (പ്രസിഡന്റ്), സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥ് (ജനറല്‍ സെക്രട്ടറി), അഡ്വ. അനില്‍ കെ ചൗഹാന്‍ (ഖജാന്‍ജി) എന്നിവരെയും. വൈസ് പ്രസിഡന്റുമാരായി ഡി കെ അഗര്‍വാള്‍, സോംദത്ത് ശര്‍മ, ഇ കെ നാരായണന്‍, ചാംകി രാജ്, ജെ എസ് ടൂര്‍, സി പി സുധാകരപ്രസാദ്, എസ്എല്‍ ഹസ്ര, റബിലാല്‍ മൈത്ര, കൊല്ലി സത്യനാരായണ, എ കൊത്താണ്ടന്‍, എസ് ശങ്കരപ്പ, അസീം ചാറ്റര്‍ജി, രാജേന്ദ്ര പ്രസാദ്, സി ശ്രീധരന്‍ നായര്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി കെ എലന്‍ഗോ, ഹരിബാല്‍ ഡെബ്നാഥ്, അരവിന്ദം ഭട്ടാചാര്യ, എന്‍ മുത്തു അമുദാന്ദന്‍, ബ്രിജ്ബാര്‍ സിങ്, പാര്‍ഥസാരഥി, സി പി പ്രമോദ്, മിഹിര്‍ ബാനര്‍ജി, ആര്‍ രാമമൂര്‍ത്തി എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

എ ഐ എല്‍ യു ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് സി ശ്രീധരന്‍ നായര്‍ (വൈസ് പ്രസിഡന്റ്), സി പി പ്രമോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ദേശീയ കൗണ്‍സിലിലേക്ക് പി കെ ഷിബു, സി യു ഉണ്ണികൃഷ്ണന്‍, ബി എസ് ബിജു, ടി പി രമേശ്, സുല്‍ഫിക്കര്‍ അലി, കെ സോമനാഥന്‍, എം ആര്‍ ശ്രീലത, ആശ ചെറിയാന്‍ എന്നിവരേയും പുതിയതായി ഉള്‍പ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ദേശീയ സമ്മേളന പ്രതിനിധികളും തെരുവില്‍ പ്രകടനം നടത്തി. സമ്മേളന വേദിയായ എറണാകുളം ടൗണ്‍ ഹാളില്‍ നിന്നാരംഭിച്ച പ്രകടനം കച്ചേരിപ്പടി ജങ്ഷന്‍ ചുറ്റി ടൗണ്‍ഹാളില്‍ തിരിച്ചെത്തി. എഐഎല്‍യു ദേശീയ പ്രസിഡന്റ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, സോംദത്ത് ശര്‍മ, സി പി പ്രമോദ്, ചംകി രാജ്. പി വി സുരേന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള 600 ഓളം അഭിഭാഷകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.  

Tags:    

Similar News