ആലപ്പുഴ, പൊന്നാനി, അഴീക്കോട്, കാസര്‍കോട് ഫിഷറീസ് സ്‌റ്റേഷനുകള്‍ ഉടന്‍ യാഥാര്‍ഥ്യമാകും: മന്ത്രി സജി ചെറിയാന്‍

ഫിഷറീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു

Update: 2022-02-02 10:46 GMT

ആലപ്പുഴ:ആലപ്പുഴ, പൊന്നാനി, അഴീക്കോട്, കാസര്‍കോട് ഫിഷറീസ് സ്‌റ്റേഷനുകള്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂര്‍), കാസര്‍ഗോഡ് എന്നീ ഫിഷറീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാര്‍ഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനും അനുമതി നല്‍കി. ഈ ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വലിയ രീതിയില്‍ ഇത് പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News