ആലപ്പുഴ ദേശീയ പാതയില്‍ സ്പിരിറ്റ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

ആലപ്പുഴ കലവൂര്‍ കൃപാസനം പള്ളിക്കു സമീപമാണ് അപകടം നടന്നത്.തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെള്ളം പമ്പു ചെയ്ത് ടാങ്കില്‍ നിന്നും ലീക്കു ചെയ്യുന്ന സ്പിരിറ്റ് നിര്‍വീര്യമാക്കുകയാണ്

Update: 2021-07-03 07:19 GMT

ആലപ്പുഴ: ദേശിയ പാതയില്‍ സ്പിരിറ്റുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.ടാങ്കില്‍ നിന്നും ലീക്ക് ചെയ്തുകൊണ്ടിരിക്കുന്ന സ്പിരിറ്റ് ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് നിര്‍വീര്യമാക്കുകയാണ്.ആലപ്പുഴ കലവൂര്‍ കൃപാസനം പള്ളിക്കു സമീപമാണ് രാവിലെ 11 മണിയോടെ അപകടം നടന്നത്.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെള്ളം പമ്പു ചെയ്ത് ടാങ്കില്‍ നിന്നും ലീക്കു ചെയ്യുന്ന സ്പിരിറ്റ് നിര്‍വീര്യമാക്കുകയായിരുന്നു.സ്ഥലത്തെത്തിച്ച ക്രെയിന്‍ ഉപയോഗിച്ച് വാഹനം സ്ഥലത്ത് നിന്നും നീക്കാനുള്ള നടപടികള്‍ നടക്കുകയാണ്. തഹസീര്‍ദാറും സ്ഥലത്തെത്തിയിട്ടുണ്ട്

Tags:    

Similar News