ആലപ്പുഴ കരുവാറ്റയിലെ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച; നാലരകിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും കവര്‍ന്നു

ഓണാവധിക്കു ശേഷം ബാങ്കിലെ ജീവനക്കാര്‍ ഇന്ന് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ബാങ്കിലെ ലോക്കറുകള്‍ക്കുള്ളിലായിരുന്നു പണവും സ്വര്‍ണംവും സൂക്ഷിച്ചിരുന്നത്. ബാങ്കിന്റെ വാതില്‍ തകര്‍ത്ത് ഉളളില്‍ കടന്ന് മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കറിന്റെ പൂട്ട്് തകര്‍ത്താണ് പണവും സ്വര്‍ണവും കവര്‍ന്നത്.ബാങ്കിലെ സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൊണ്ടുപോയി

Update: 2020-09-03 09:51 GMT

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍ മോഷണം.നാലരകിലോയിലധികം സ്വര്‍ണവും നാലര ലക്ഷം രൂപയും മോഷണം പോയി.ഓണാവധിക്കു ശേഷം ബാങ്കിലെ ജീവനക്കാര്‍ ഇന്ന് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ബാങ്കിലെ ലോക്കറുകള്‍ക്കുള്ളിലായിരുന്നു പണവും സ്വര്‍ണംവും സൂക്ഷിച്ചിരുന്നത്. ബാങ്കിന്റെ ജനല്‍ തകര്‍ത്ത് ഉളളില്‍ കടന്ന് മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കറിന്റെ പൂട്ട്് തകര്‍ത്താണ് പണവും സ്വര്‍ണവും കവര്‍ന്നത്.ബാങ്കിന്റെ വാതില്‍ മോഷ്ടാക്കള്‍ ഉളളില്‍ നിന്നും പൂട്ടിയതിനു ശേഷമാണ് രക്ഷപെട്ടത്.ബാങ്കിലെ സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൊണ്ടുപോയി.

ഓണത്തിന്റെ അവധിയുടെ ഭാഗമായി കഴിഞ്ഞ 27 ന് ബാങ്ക് അടച്ചിരുന്നു. അവധിയുടെ മറവിലാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് നിഗമനം.മോഷ്ടാക്കളുടെ ദൃശ്യം പോലിസിന് ലഭിക്കാതിരിക്കാനാണ് സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌കും മറ്റും മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.ഒന്നിലധികം പേര്‍ മോഷണ സംഘത്തിലുണ്ടെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.ഒറ്റപ്പെട്ട സ്ഥലത്ത് പഴയ കെട്ടിടത്തിലാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്.ആലപ്പുഴ ജില്ലാ പോലിസ് മേധാവി അടക്കം ഉന്നത പോലിസ് സംഘവും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു.

Tags:    

Similar News