കായംകുളത്ത് വാഹനാപകടത്തില്‍ ആറുപേര്‍ക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം

രാവിലെ ഏഴരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന ലോറി നിയന്ത്രണംവിട്ട് കാറിലിടിക്കുകയായിരുന്നു.

Update: 2019-07-08 04:21 GMT

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയില്‍ നടന്ന വാഹനാപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന ലോറി നിയന്ത്രണംവിട്ട് കാറിലിടിക്കുകയായിരുന്നു. കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

ഹരിപ്പാട് പള്ളിപ്പാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ കായംകുളം താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ലോറി ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു.

Tags: