ഇന്ത്യയില്‍നിന്ന് സൗദിയിലേയ്ക്ക് വിമാന സര്‍വീസ്: സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കാന്തപുരം കത്തയച്ചു

സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മടക്കയാത്ര വളരെ ദുഷ്‌കരമാണിപ്പോള്‍. ഇതുമൂലം വലിയ പ്രയാസങ്ങളാണ് സൗദിയില്‍ തൊഴിലിന് പോവുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്നത്.

Update: 2021-02-09 18:50 GMT

കോഴിക്കോട്: ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് നേരിട്ട് വിമാനമാര്‍ഗം പോവാന്‍ വിമാനങ്ങള്‍ അനുവദിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സെയ്ദ്, ഇന്ത്യയിലെ സൗദി അംബാസിഡര്‍ ഡോ.സൗദ് മുഹമ്മദ് എന്നിവര്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ കത്തയച്ചു. ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം ചര്‍ച്ച നടത്തി.

സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മടക്കയാത്ര വളരെ ദുഷ്‌കരമാണിപ്പോള്‍. ഇതുമൂലം വലിയ പ്രയാസങ്ങളാണ് സൗദിയില്‍ തൊഴിലിന് പോവുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്നത്. യാത്രയില്‍ നേരിടുന്ന ഈ പ്രതിസന്ധി കാരണം പലരും സൗദിയിലേയ്ക്ക് മടങ്ങാതിരിക്കുകയാണ്. ജോലി നഷ്ടമാവുന്നതിന്റെയും വിസാ കാലാവധി പൂര്‍ത്തിയാവുന്നതിന്റെയും ആശങ്കയിലാണ് പ്രവാസികള്‍. അതിനാല്‍, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് വിമാനം അനുവദിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

Tags:    

Similar News