രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ കേരളം യുഡിഎഫ് തൂത്തുവാരും: രമേശ് ചെന്നിത്തല
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയാണ്. എല്ലാവരും ഒറ്റക്കെട്ടായാണ് ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയാണ്. എല്ലാവരും ഒറ്റക്കെട്ടായാണ് ആവശ്യപ്പെടുന്നത്. അദ്ദേഹം വയനാട്ടില്‍നിന്ന് മല്‍സരിച്ചാല്‍ അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിന്റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തുനില്‍ക്കുന്നത്. യുഡിഎഫ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു. എല്ലാവരും സ്വാഗതം ചെയ്തു. അദ്ദേഹം തയ്യാറായാല്‍ കേരളത്തിന്റെ സൗഭാഗ്യമാണ്. തെക്കേ ഇന്ത്യയില്‍തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ഗുണംചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.