സിബിഐയില്‍ വീണ്ടും സ്ഥലംമാറ്റല്‍ നാടകം

സിബിഐയുടെ നേതൃത്വത്തില്‍ നിരവധി കേസുകളുടെ അന്വേഷണം നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കേരളത്തിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിലായി രണ്ടുതരത്തിലാണ് സ്ഥലംമാറ്റം നടന്നിരിക്കുന്നത്. തിങ്കളാഴ്ച ഇറങ്ങിയ ഉത്തരത്തില്‍ 13 എസ്പിമാര്‍, ഏഴ് അഡീഷനല്‍ എസ്പിമാര്‍ എന്നിങ്ങനെ 20 പേരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറങ്ങിയിരുന്നു. കൊച്ചിയിലെ എസ്പിയായിരുന്ന ഷിയാസിന്റെ കാലവാധി മൂന്നുവര്‍ഷം കഴിഞ്ഞതേയുള്ളൂ.

Update: 2019-01-23 05:09 GMT

കൊച്ചി: ഉന്നതാധികാര സമിതി യോഗം ചേരാനിരിക്കെ സിബിഐയില്‍ വീണ്ടും സ്ഥലംമാറ്റല്‍ നാടകം തുടരുന്നു. സിബിഐയുടെ നേതൃത്വത്തില്‍ നിരവധി കേസുകളുടെ അന്വേഷണം നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കേരളത്തിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിലായി രണ്ടുതരത്തിലാണ് സ്ഥലംമാറ്റം നടന്നിരിക്കുന്നത്. തിങ്കളാഴ്ച ഇറങ്ങിയ ഉത്തരത്തില്‍ 13 എസ്പിമാര്‍, ഏഴ് അഡീഷനല്‍ എസ്പിമാര്‍ എന്നിങ്ങനെ 20 പേരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറങ്ങിയിരുന്നു. കൊച്ചിയിലെ എസ്പിയായിരുന്ന ഷിയാസിന്റെ കാലവാധി മൂന്നുവര്‍ഷം കഴിഞ്ഞതേയുള്ളൂ.

തിങ്കഴാഴ്ചത്തെ ഉത്തരവില്‍ ഷിയാസിനെ മുംബൈയിലെ എസ്പിയായിട്ടായിരുന്നു സ്ഥലംമാറ്റിയിരുന്നത്. അതൊടൊപ്പംതന്നെ തിരുവനന്തപുരത്തെ സിബിഐയുടെ ചുമതല നല്‍കിയിരുന്നത് ബംഗളൂരുവിലെ എസ്പിയായിരുന്ന വൈ ഹരികുമാറിനായിരുന്നു. അദ്ദേഹം നാലുമാസം മുമ്പ് അപേക്ഷ നല്‍കി സ്ഥലംമാറ്റം വാങ്ങിയെന്നാണ് അറിയുന്നത്. എന്നാല്‍, തിങ്കളാഴ്ചത്തെ ഉത്തരവില്‍ അദ്ദേഹത്തെ വീണ്ടും തിരിച്ച് സ്ഥലംമാറ്റിക്കൊണ്ട് തിരുവനന്തപുരം യൂനിറ്റിന്റെ ചുമതല നല്‍കിയതായും വിവരമുണ്ട്. ഡല്‍ഹിയിലുണ്ടായിരുന്ന എസ്പി ബാലചന്ദ്രനെയാണ് കൊച്ചിയിലെ യൂനിറ്റിലെ എസ്പിയായി തിങ്കളാഴ്ചത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രിയോടെ ഇറങ്ങിയ ഉത്തരവില്‍ ഈ ഉദ്യോഗസ്ഥരയെക്കെ വീണ്ടും സ്ഥലംമാറ്റി. ഷിയാസിനെ ചെന്നൈയിലെ യൂനിറ്റിലേക്കു മാറ്റി ഉത്തരവിറക്കി.

തിരുവനന്തപുരം യൂനിറ്റിന്റെ ചുമതല നല്‍കിയിരുന്ന ഹരികുമാറിന്റെ സ്ഥലംമാറ്റം ഇന്നലെ ഇറങ്ങിയ ഉത്തരവില്‍ റദ്ദാക്കിയതായും അറിയുന്നു. പകരം കൊച്ചിയിലേക്ക് സ്ഥലംമാറ്റിയിരിക്കുന്ന ബാലചന്ദ്രന് തിരുവനന്തപുരത്തിന്റെ അധികചുമതലയും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരം എസ്പിയായി എത്തുന്നതിന് നിരവധി മലയാളി ഉദ്യോഗസ്ഥര്‍ സിബിഐയുടെ തലപ്പത്ത് അപേക്ഷ നല്‍കിയിരുന്നുവെന്നുമുള്ള വിവരവും പുറത്തുവരുന്നൂണ്ട്. സിബിഐയുടെ പുതിയ ഡയറക്ടറെ അടുത്ത ദിവസം ചേരുന്ന ഉന്നതാധികാര സമിതിയില്‍ തിരഞ്ഞെടുക്കാനിരിക്കെയാണ് താല്‍ക്കാലിക ചുമതലയുള്ള ഡയറക്ടറുടെ നേതൃത്വത്തില്‍ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.






Tags: