നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കേസിന്റെ വിചാരണയക്ക് വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജി പരിഗണിച്ച് കോടതി ഇതിന് അനുമതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം പിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളം സിബി ഐ കോടതി-മൂന്നിലേക്ക് വിചാരണ നടപടി മാറ്റിയത്.ജഡ്ജി ഹണി വര്‍ഗിസ് മുമ്പാകെയാണ് വിചാരണ നടപടികള്‍ ആരംഭിക്കന്നത്.

Update: 2019-03-21 04:28 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം സിബിഐ കോടതിയില്‍ ഇന്ന് തുടങ്ങും. കേസിന്റെ വിചാരണയക്ക് വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജി പരിഗണിച്ച് കോടതി ഇതിന് അനുമതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം പിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളം സിബി ഐ -കോടതി-മൂന്നിലേക്ക് കേസിന്റെ വിചാരണ നടപടി മാറ്റിയത്.ജഡ്ജി ഹണി വര്‍ഗിസിന്റെ മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കന്നത്.കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്‍ ദിലീപ്, പള്‍സര്‍ സുനി അടക്കം 11 പ്രതികളാണ് കേസില്‍ ഉള്ളത്.ഇതില്‍ ദിലീപ് ജാമ്യത്തിലാണെങ്കിലും പള്‍സര്‍ സുനി ഇപ്പോഴും റിമാന്റിലാണ്. ഇന്ന് പള്‍സര്‍ സുനി ഹാജരാകുമെങ്കിലും നടന്‍ ദീലീപ് ഹാജരായേക്കില്ലെന്നാണ് വിവരം. കേസിന്റെ വിചാരണ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം.ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചത് കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു. 

Tags:    

Similar News