നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: പ്രാരംഭ വാദ നടപടി എറണാകുളം സിബി ഐ കോടതിയില്‍ തുടങ്ങി

പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്ന് കോടതി പരിശോധിക്കും. ഇതിനു ശേഷമായിരിക്കും കുറ്റം ചുമത്തിയുള്ള വിചാരണ നടപടികളിലേക്ക് കടക്കുക.കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലിപ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.ഇന്ന് വിചാരണ കോടതി മുമ്പാകെ നടന്‍ ദിലീപ് ഒഴികെയുള്ള കേസിലെ മറ്റു പ്രതികള്‍ ഹാജരായി.ദിലീപ് അഭിഭാഷകന്‍ മുഖേന അവധിയപേക്ഷ നല്‍കി.

Update: 2019-04-05 09:23 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണയക്ക് തുടക്കം കുറിച്ച് പ്രാരംഭ വാദ നടപടി എറണാകുളം സിബി ഐ കോടതി മൂന്നില്‍ തുടങ്ങി.വനിതാ ജഡ്ജി മുമ്പാകെയാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്ന് കോടതി പരിശോധിക്കും. ഇതിനു ശേഷമായിരിക്കും കുറ്റം ചുമത്തിയുള്ള വിചാരണ നടപടികളിലേക്ക് കടക്കുക.കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലിപ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.ഇന്ന് വിചാരണ കോടതി മുമ്പാകെ നടന്‍ ദിലീപ് ഒഴികെയുള്ള കേസിലെ മറ്റു പ്രതികള്‍ ഹാജരായി.ദിലീപ് അഭിഭാഷകന്‍ മുഖേന അവധിയപേക്ഷ നല്‍കി. ദിലീപ് സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയില്‍ തീര്‍പ്പാകുന്നതുവരെ അദ്ദേഹത്തിനു മേല്‍ കുറ്റം ചുമുത്തുന്നത് തടഞ്ഞിട്ടുണ്ടെന്ന നിലയില്‍ അഭിഭാഷകന്‍ വിചാരണ കോടതിയെ ബോധിപ്പിച്ചുവെങ്കിലും കേസിന്റെ പ്രാരംഭ വാദത്തിന് അത് തടസമാകില്ലെന്ന നിലയിലാണ് കോടതിയുടെ നിലപാട്.കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യമായിട്ടായിരിക്കും കേസിന്റെ വിചാരണ നടക്കുക. ഈ സാഹചര്യത്തില്‍ എല്ലാ നടപടികളും അടച്ചിട്ട മുറിയിലായിരിക്കും നടക്കുക.ബന്ധപ്പെട്ട അഭിഭാഷകര്‍ക്കും പ്രതികള്‍ക്കും മാത്രമായിരിക്കും കോടതി മുറിയില്‍ പ്രവേശനം അനുവദിക്കുകയുള്ളു.കേസുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമില്ലാത്ത സ്വകാര്യതയെ ബാധിക്കാത്ത രേഖകള്‍ പ്രതികള്‍ക്ക് നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു.

Tags:    

Similar News