നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി

കേസിന്റെ വിചാരണ നടപടികള്‍ നടക്കന്ന എറണാകുളത്തെ കോടതിയാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്.കേസിലെ ഒമ്പതാം പ്രതിയാണ് ദിലീപ്.ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.സിനിമാ മേഖലയില്‍ നിന്നടക്കമുള്ള കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചത്

Update: 2021-02-25 06:07 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ വിധത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള്‍ നടക്കന്ന എറണാകുളത്തെ കോടതിയാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്.കേസിലെ ഒമ്പതാം പ്രതിയാണ് ദിലീപ്.ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

സിനിമാ മേഖലയില്‍ നിന്നടക്കമുള്ള കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചത്.സാക്ഷികളെ ഭീക്ഷണിപെടുത്തി മൊഴി അനൂകുലമാക്കാന്‍ ശ്രമിച്ചുവെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നുമായിരുന്നു ദിലിപീനെതിരെ ഉയര്‍ന്ന ആരോപണം.എന്നാല്‍ പ്രോസിക്യൂഷന്റെ ആരോപണം ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷന്‍ എതിര്‍ത്തിരുന്നു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി പ്രോസിക്യൂഷന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു.

Tags: