നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും

നേരത്തെ ഹരജിയില്‍ സര്‍ക്കാരിന്റെയും ഇരയായ നടിയുടെയും വാദം കേട്ട കോടതി വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇന്നു വരെയാണ് വിചരാണ തടഞ്ഞിരിക്കുന്നത്.ഹരജിയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കുമെന്നാണ് സൂചന

Update: 2020-11-20 04:13 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടിയും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും.നേരത്തെ ഹരജിയില്‍ സര്‍ക്കാരിന്റെയും ഇരയായ നടിയുടെയും വാദം കേട്ട കോടതി വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇന്നു വരെയാണ് വിചരാണ തടഞ്ഞിരിക്കുന്നത്.ഹരജിയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കുമെന്നാണ് സൂചന.സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.

വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ബോധ്യപ്പെടുത്തി.അപമാനിക്കുന്ന തരത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടും വിചാരണ കോടതി വിലക്കിയില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിപരമായി ബാധിക്കുന്ന ചോദ്യങ്ങള്‍ പോലും പ്രതിഭാഗം ചോദിച്ചു.. 40ലധികം അഭിഭാഷകര്‍ വിചാരണ നടക്കുമ്പോള്‍ കോടതി മുറിയിലുണ്ടായിരുന്നെന്നും നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ല. വിചാരണ കോടതി മുന്‍വിധിയോടെയാണ് പെരുമാറുന്നത്. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നും സര്‍ക്കാര്‍ വാദിച്ചു.ഹരജിയില്‍ വാദം കേട്ട കോടതി വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News