നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചതായി സര്‍ക്കാര്‍

കേസിന്റെ വിചാരണ നടപടികള്‍ ഈമാസം ഒമ്പതിലേക്ക് മാറ്റി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ വിചാരണ പുനരാരംഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചു

Update: 2020-12-02 13:53 GMT

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ നടപടികള്‍ ഈമാസം ഒമ്പതിലേക്ക് മാറ്റി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ വിചാരണ പുനരാരംഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചു. പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി വരികയാണെന്നും കേസ് ഈമാസം 23 വരെ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഒമ്പതാം തീയതിയിലേക്ക് മാറ്റുകയായിരുന്നു

. വിചാരണ ഫെബ്രുവരി നാലിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. നേരത്തെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയാക്കപ്പെട്ട നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.തുടര്‍ന്ന് വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവെയ്പ്പിച്ച കോടതി ഇരുവരുടെയും വാദം വിശദമായി കേട്ടശേഷം ആവശ്യം തള്ളുകയും നിലവില്‍ വിചാരണ നടക്കുന്ന കോടതിയില്‍ തന്നെ തുടര്‍ നടപടികള്‍ നടത്താനും ഉത്തരവിട്ടു.ഇതേ തുടര്‍ന്ന് വിചാരണ പുനരാരംഭിച്ചുവെങ്കിലും ഹാജരായിക്കൊണ്ടിരുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ രാജി വെച്ചു.

Tags:    

Similar News