നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി

മെമ്മറി കാര്‍ഡ് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചവരെ കണ്ടെത്തണമെന്നും കോടതി പറഞ്ഞു

Update: 2022-07-16 09:58 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി.മെമ്മറി കാര്‍ഡ് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചവരെ കണ്ടെത്തണമെന്നും കോടതി പറഞ്ഞു.കേസിന്റെ തുടരന്വേഷണ റിപോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി.ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേതാണെന്നും കോടതി ചോദിച്ചു.ഇക്കാര്യത്തില്‍ വേഗത്തില്‍ അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു.

കേസ് വീണ്ടും ചൊവ്വാഴ്ച കോടതി പരിഗണിക്കും.കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് സുചന.നേരത്തെ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മൂന്നു തവണ മാറ്റം വന്നതായി കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

Tags: