നടിയെ ആക്രമിച്ച കേസ്:ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് അന്വേഷണ സംഘം; കോടതിയില്‍ ഹരജി സമര്‍പ്പിച്ചു

കേസിലെ ദൃശ്യങ്ങളിലെ ശബ്ദവും അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദവും ഒത്തുനോക്കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം

Update: 2022-05-31 15:53 GMT

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്നാവശ്യപ്പെട്ടു അന്വേഷണ സംഘം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസിലെ ദൃശ്യങ്ങളിലെ ശബ്ദവും അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദവും ഒത്തുനോക്കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.ദൃശ്യങ്ങള്‍ കയ്യിലുള്ള ഒരാള്‍ പറയുന്നതു പോലെയാണ് അനൂപിന്റെ ഫോണിലുള്ള വിവരണങ്ങളെന്നും ഇത് പരിശോധനക്ക് വിധേയമാക്കണമെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.

ദൃശ്യങ്ങള്‍ ചോര്‍ന്ന വിധം ഇതില്‍ നിന്നും അറിയാനാവുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചില്ല. റിപോര്‍ട്ട് മെയ് 31 ന് മുന്‍പ് സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശമെങ്കിലും റിപോര്‍ട്ട് സമര്‍പ്പിച്ചില്ല. തുടരന്വേഷണത്തിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു.

Tags: