നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.ചലച്ചിത്ര മേഖലയില്‍ നിന്നടക്കം കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

Update: 2022-03-03 06:08 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി റിപോര്‍ട്ട് അന്വേഷണ സംഘം വിചാരണക്കോടതിക്ക് കൈമാറി.തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.ചലച്ചിത്ര മേഖലയില്‍ നിന്നടക്കം കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്.മാര്‍ച്ച് ഒന്നിന് തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്.അതേ സമയം തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടിയും കക്ഷി ചേര്‍ന്നിരുന്നു.തുടര്‍ന്ന് ഹരജിയില്‍ ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

Tags: