അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഡാലോചന: എറണാകുളത്തെ ഫ് ളാറ്റില്‍ അന്വേഷണ സംഘത്തിന്റെ പരിശോധന

കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഈ ഫ് ളാറ്റില്‍ വെച്ച് ഗൂഡാലോചന നടത്തിയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി ഇവിടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുളള നടപടികളുടെ ഭാഗമായിട്ടാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതെന്നാണ് വിവരം

Update: 2022-02-01 08:18 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തില്‍ എറണാകുളം എംജി റോഡിലെ ഫ് ളാറ്റില്‍ പരിശോധന.കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഈ ഫ് ളാറ്റില്‍ വെച്ച് ഗൂഡാലോചന നടത്തിയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി ഇവിടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുളള നടപടികളുടെ ഭാഗമായിട്ടാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതെന്നാണ് വിവരം.

കേസില്‍ നടന്‍ ദീലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ ഹൈക്കോടതി പരിഗണനയ്ക്ക് എടുക്കുന്നുണ്ട്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയെ ദിലീപ്,സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ആറു മൊബൈല്‍ ഫോണുകള്‍ ഇന്ന് അന്വേഷണ സംഘത്തിന് കൈമാറുന്നകാര്യത്തിലും ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും.അതേ സമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കണമെന്ന് വിചാരണക്കോടതി നിര്‍ദ്ദേശിച്ചു.അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറു മാസത്തെ സമയം അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം

Tags:    

Similar News