നടന്‍ ഷെയിന്‍ നിഗം വിവാദം: അമ്മ ഭാരവാഹികളും നിര്‍മാതാക്കളും തമ്മില്‍ നടന്ന ചര്‍ച പരാജയം

മുടങ്ങിയ ചിത്രങ്ങളുടെ നഷ്ടപരിഹാരമായി ഒരു കോടി രൂപ ഷെയിന്‍ നിഗം നല്‍കണമെന്ന് നിര്‍മാതാക്കളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമ്മ സംഘടന ഭാരവാഹികളും നിലപാടെടുത്തതോടെയാണ് ചര്‍ച പരാജയപ്പെട്ടത്. ഉടന്‍ തന്നെ അമ്മ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു

Update: 2020-01-27 13:58 GMT

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായുള്ള വിഷയം പരിഹരിക്കാന്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ച പരാജയംഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന മുന്‍ നിലപാട് നിര്‍മാതാക്കള്‍ ചര്‍ചയില്‍ വീണ്ടും ആവര്‍ത്തിക്കുകയും താരസംഘടനയായ അമ്മഇത് തള്ളുകയും ചെയ്തതോടെയാണ് ചര്‍ച പരാജയപ്പെട്ടത്.വിഷയത്തില്‍ സംഘടന ഷെയിനിനൊപ്പം തന്നെയെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി. നിര്‍മ്മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഷെയിന്‍ നിഗത്തെ മാനസികമായി പീഢിപ്പിക്കാനുള്ള നീക്കം നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുണ്ടായി.

ഉല്ലാസം സിനിയുടെ ഡബ്ബിംഗ് ഷെയിന്‍ പൂര്‍ത്തിയായ ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ്് ഷെയിന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ വെയില്‍ , കുര്‍ബാനി എന്നീ സിനിമകള്‍ മുടങ്ങിപ്പോയതിന്റെ പേരില്‍ ഷെയിന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ ഒരു സൂചന പോലും നല്‍കിയിരുന്നുമില്ല.സിനിമ മുടങ്ങുന്നതിന് ഇങ്ങനെ നഷ്ടപരിഹാരം നല്‍കുന്ന് പ്രവണത തെറ്റായ കീഴവഴക്കങ്ങളുണ്ടാക്കും. സിനിമ മുടങ്ങുന്ന സംഭവങ്ങള്‍ ഈ രംഗത്ത് സാധാരണമാണ്. അതിനെല്ലാം ഇത് പോലെ നഷ്ടപരിഹാരം നല്‍കണമെന്ന് വന്നാല്‍ അത് അംഗീകരിക്കാനാകില്ല.ഏതായാലും ഉടന്‍ തന്നെ അമ്മ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ്, ടിനി ടോം എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

Tags: