തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാലക്കുടിയിലായിരുന്നു അന്ത്യം.

Update: 2020-03-12 06:58 GMT

ചാലക്കുടി: നടന്‍ തിലകന്റെ മകനും സീരിയല്‍ അഭിനേതാവുമായ ഷാജി തിലകന്‍ (55) അന്തരിച്ചു. കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാലക്കുടിയിലായിരുന്നു അന്ത്യം. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു.

സമീപകാലം വരെയും സീരിയല്‍ രംഗത്ത് സജീവമായിരുന്ന ഷാജി അഭിനയത്തോടൊപ്പം അപ്പോളോ ടയേഴ്‌സിലും ജോലിനോക്കിയിരുന്നു. മഴവില്‍ മനോരമയിലെ 'അനിയത്തി' എന്ന പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു ഷാജി താമസിച്ചിരുന്നത്. ഭാര്യ: ഇന്ദിര ഷാജി. മകള്‍: അഭിരാമി എസ് തിലകന്‍. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, ഷിബു തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Tags:    

Similar News