ജോജു ജോര്‍ജ്ജിന്റെ കാറിനു നേരെ ആക്രമണം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്

Update: 2021-11-05 14:18 GMT

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എറണാകുളം വൈറ്റിലയില്‍ റോഡ് ഉപരോധിച്ചതിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാറിന്റെ ചില്ലു തകര്‍ത്ത കേസില്‍ അറസറ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തിയാണ് കാര്‍ തകര്‍ത്ത കേസില്‍ ജോസഫിനെ അറസ്റ്റ്‌ചെയ്തത്. കേസില്‍ എട്ട് പ്രതികളാണുള്ളത്.നാലായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഉപരോധസമരത്തില്‍ പങ്കെടുത്തതെന്നും അതിനിടെയുണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കാര്‍ ആക്രമണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാല്‍ ആക്രമണം ആസൂത്രിതമായിരുന്നെന്ന് ജോജുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രതിയുടെ ജാമ്യാപേക്ഷക്കൊപ്പം തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ജോജു ജോര്‍ജ് ഹരജി നല്‍കിയിരുന്നു.

Tags:    

Similar News