വാഹനാപകടങ്ങളുടെ കാരണം കണ്ടുപിടിക്കാന്‍ പൊതുവാഹനങ്ങളില്‍ ഡാഷ് കാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

അപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിനു ഇത്തരം കാമറ ഉപകാരപ്രദമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്‍ഷുറന്‍സ് സംബന്ധമായ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സാധിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡാഷ് കാമറ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും കോടതി ചുണ്ടിക്കാട്ടി. പൊതുവാഹനങ്ങള്‍ ഓടിക്കുന്നവരെ നിയന്ത്രിക്കാന്‍ കാമറ അനിവാര്യമാണ്. കാമറകള്‍ സ്ഥാപിക്കുന്നതിലൂടെ റോഡുകള്‍ ശവപ്പറമ്പാവുന്നത് തടയാനാകുമെന്നും കോടതി പറഞ്ഞു

Update: 2019-10-15 04:16 GMT

കൊച്ചി : വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളെയും കണ്ടെത്താന്‍ പൊതുവാഹനങ്ങളില്‍ ഡാഷ് കാമറ സംവിധാനം സ്ഥാപിക്കേണ്ടത് അനിവാര്യമായെന്നു ഹൈക്കോടതി. കാമറകളിലെ ദൃശ്യങ്ങള്‍ ആഴ്ച്ചകളോളം സൂക്ഷിക്കാവുന്ന സംവിധാനം നിലവിലുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു.കോഴിക്കോട് പേരാമ്പ്രയില്‍ 2019 ഒക്ടോബര്‍ 25ന് സുനീഷ് എന്നയാള്‍ ഓടിച്ച ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നു യുവതി മരിച്ചിരുന്നു. ഈ കേസില്‍ ജാമ്യം തേടി സുനിഷ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ കാമറയെകുറിച്ചു പരാമര്‍ശമുണ്ടായത്.

അപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിനു ഇത്തരം കാമറ ഉപകാരപ്രദമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്‍ഷുറന്‍സ് സംബന്ധമായ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സാധിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡാഷ് കാമറ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും കോടതി ചുണ്ടിക്കാട്ടി. പൊതുവാഹനങ്ങള്‍ ഓടിക്കുന്നവരെ നിയന്ത്രിക്കാന്‍ കാമറ അനിവാര്യമാണ്. കാമറകള്‍ സ്ഥാപിക്കുന്നതിലൂടെ റോഡുകള്‍ ശവപ്പറമ്പാവുന്നത് തടയാനാകുമെന്നും കോടതി പറഞ്ഞു. ഡാഷ് കാമറകള്‍ സ്ഥാപിക്കണമെന്നതാണ് പോലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നിലപാടെന്ന് സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. പ്രതിക്കു ജാമ്യം നല്‍കിയ കോടതി ഡാഷ് കാമിന്റെ കാര്യം പരിഗണിക്കാന്‍ കേസ് വീണ്ടും പരിഗണിക്കും.

Tags:    

Similar News