വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു

ഇന്ന് വൈകിട്ട് നാലോടെ ജഗതിക്കു സമീപം ഇടപ്പഴഞ്ഞിയിലാണ് അപകടം.

Update: 2019-08-19 14:26 GMT

തിരുവനന്തപുരം: ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. മണക്കാട് ഭഗവതിവിലാസം ടിസി 41/1708ൽ രഞ്ജിത്തിന്റെ ഭാര്യ അജിത (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ജഗതിക്കു സമീപം ഇടപ്പഴഞ്ഞിയിലാണ് അപകടം.

അജിത യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ ലോറി തട്ടുകയായിരുന്നു. സ്കൂട്ടറിൽ നിന്നു വീണ് പരിക്കേറ്റ അജിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. മ്യൂസിയം പോലിസ് കേസെടുത്തു

Tags:    

Similar News