അപകടത്തില്‍ മരണമടഞ്ഞ ആളൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ചൊവ്വാഴ്ച്ച ഉച്ചയോയോടെയാണ് മരണം സംഭവിച്ചത്.

Update: 2020-09-29 16:33 GMT

മാള: വാഹനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആളൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊമ്പിടി തീപ്പെട്ടിക്കമ്പനിക്കടുത്ത് കൂഡോളി വീട്ടില്‍ നാരായണന്‍ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് ചാവക്കാട്ടേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കുരിയച്ചിറ വെച്ച് പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം.

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ചൊവ്വാഴ്ച്ച ഉച്ചയോയോടെയാണ് മരണം സംഭവിച്ചത്. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു . ഭാര്യ: ദീപ. മകള്‍: ആതിര. സംസ്‌കാരം നാളെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും.

Tags: