പുലാമന്തോളില്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കട്ടുപ്പാറ ചേലക്കാട് എരവത്ത് കിഴക്കേതൊടി അബ്ദുല്‍ റസാഖ് വൈദ്യരുടെ മകന്‍ കാജ മൊയ്തീന്‍(48) ആണ് മരിച്ചത്.

Update: 2020-03-13 04:35 GMT

പെരിന്തല്‍മണ്ണ: പുലാമന്തോള്‍ ടിഎന്‍ പുരത്ത് ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. കട്ടുപ്പാറ ചേലക്കാട് എരവത്ത് കിഴക്കേതൊടി അബ്ദുല്‍ റസാഖ് വൈദ്യരുടെ മകന്‍ കാജ മൊയ്തീന്‍(48) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 10.30 ഓടെ സ്‌കൂട്ടിയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സീനത്ത്. മക്കള്‍: ഷഹര്‍ബാന്‍, അജ്മല്‍, അസ്‌ക്കര്‍, ആയിഷ സന.




Tags:    

Similar News