എസ് ഐ ആനി ശിവയ്ക്ക് സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപം; പോലിസ് കേസെടുത്തു

എറണാകുളം സെന്‍ട്രല്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

Update: 2021-07-08 10:50 GMT

കൊച്ചി: എറണാകുളം സെന്‍ട്രല്‍ എസ് ഐ ആനി ശിവയെ സമൂഹമാധ്യത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഡ്വ.സംഗീത ലക്ഷമണയ്‌ക്കെതിരെയാണ്എറണാകുളം സെന്‍ട്രല്‍ പോലിസ്  കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത

ആനി ശിവയെ സമൂഹമാധ്യത്തിലൂടെ അധിക്ഷേപിച്ച വിഷയത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്ന്് എറണാകുളം സെന്‍ട്രല്‍ സി ഐ വിജയശങ്കര്‍ പറഞ്ഞു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സി ഐ വ്യക്തമാക്കി.

Tags:    

Similar News