വയറുവേദനയും ഛര്‍ദിയും; 12 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആലപ്പുഴ തമ്പകച്ചുവട് സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Update: 2022-09-30 19:08 GMT

പ്രതീകാത്മക ചിത്രം

ആലപ്പുഴ: സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 12 കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ തമ്പകച്ചുവട് സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരണമില്ല.

Tags: