പരപ്പനങ്ങാടിയില്‍ ബസ്സിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രികന്‍ പള്ളുരുത്തി സ്വദേശി

കൂവത്തറ, പള്ളുരുത്തി സ്വദേശി കെ എന്‍ നിയാസ് (25) ആണ് മരിച്ചത്.

Update: 2022-04-26 03:48 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചിറമംഗലത്ത് ബസ്സ് ഇടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രികനെ തിരിച്ചറിഞ്ഞു. കൂവത്തറ, പള്ളുരുത്തി സ്വദേശി കെ എന്‍ നിയാസ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.20 മണിയോടെയാണ് അപകടം സംഭവിച്ചത്. തിരൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് സ്‌കൂട്ടറിലിടിച്ച് അപകടമുണ്ടായത്. ഷംലയാണ് മാതാവ്.

Tags: