വിമാനത്തില്‍ പുകവലിച്ച മലയാളിയെ അറസ്റ്റ് ചെയ്തു

വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു

Update: 2019-07-16 04:40 GMT
മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജസോ ടി ജെറോ(24)മിനെയാണ് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വച്ച് പുകവലിച്ചതിനു പോലിസ് അറസ്റ്റ് ചെയ്തത്. വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ പുലച്ചയായിരുന്നു സംഭവം. ദോഹയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു. അതിനിടെ, വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴാണു യുവാവ് പുകവലിച്ചത്. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലിസ് കണ്ടെടുത്തു. വിമാനത്തില്‍ പുകവലി നിരോധന വിവരം തനിക്കറിയില്ലെന്ന് യുവാവ് പോലിസിനോടു പറഞ്ഞു.




Tags: