കല്ലട ബസ്സിലെ പീഡനശ്രമം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Update: 2019-06-20 11:05 GMT

തിരുവനന്തപുരം: കല്ലട ബസ്സിലെ പീഡനശ്രമത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ് ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കും. ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇതരസംസ്ഥാനമായതിനാല്‍ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ കേരളത്തിനാവില്ല.

എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സില്‍ തമിഴ്‌നാട്ടുക്കാരിയായ യുവതിയെയാണ് ബസ് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ജീവനക്കാരനെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Tags: